ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ മുന്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ഇന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തേക്കും. കൊല്‍ക്കത്ത സി.ബി.ഐ ഓഫീസില്‍ ഹാജരാകാനാവശ്യപ്പെട്ട് രാജീവ് കുമാറിന് സി.ബി.ഐ നോട്ടീസ് നല്‍കി. അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയുള്ള രാജീവ് കുമാറിന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെ ഇന്നലെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ രാജീവ് കുമാറിന്റെ വസതിയിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതെത്തുടര്‍ന്ന് അദ്ദേഹത്തിനായി ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കി. ചിട്ടി ഫണ്ട് കേസ് അട്ടിമറിച്ചെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം.