ഇടുക്കി ശാന്തന്പാറയില് യുവാവിനെ കൊന്ന് റിസോർട്ടിന് സമീപം കുഴിച്ചുമൂടിയ കേസില് റിസോർട്ട് മാനേജർ വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. മൂന്നാർ ഡി.വൈ.എസ്.പി എം രമേശ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Related News
സംസ്ഥാനത്തെ സമാന്തര ടെലഫോണ് എക്സ്ചേഞ്ച് സംഘത്തിന് രാജ്യവ്യാപക നെറ്റ്വര്ക്കുണ്ടെന്ന് അന്വേഷണസംഘം
സംസ്ഥാനത്തെ സമാന്തര ടെലഫോണ് എക്സ്ചേഞ്ച് സംഘത്തിന് രാജ്യവ്യാപക നെറ്റ്വര്ക്കുണ്ടെന്ന് അന്വേഷണസംഘം. സമാന്തര എക്സ്ചേഞ്ചിനുള്ള സിംബോക്സുകൾ വന്നത് ഹോങ്കോങ്ങിൽ നിന്നാണെന്നും ബെംഗളുരുവിലും മറ്റു ചില പ്രധാന നഗരങ്ങളിലും സമാന എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായും അന്വേഷണ ഏജന്സികള്ക്ക് വിവരം ലഭിച്ചു. അതേസമയം കോളുകളുടെ ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയാൻ ഒരു മാർഗവും ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയില് 114 സിംബോക്സുകള് ഹോങ്കോങ്ങിൽ നിന്നും ഡല്ഹിയിലെത്തി. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കാണ് ഇവ എത്തിച്ചത്. എന്നാല് സിംബോക്സുകള് അയച്ച അഡ്രസ്സുകള് വ്യാജമായതിനാല് ഇവയിൽ […]
സെക്രട്ടറിയേറ്റ് തീപിടിത്തം; കേടായ ഫാനിന്റെ സ്വിച്ചില് നിന്നാണ് ഷോര്ട്ട് സര്ക്യൂട്ടുണ്ടായതെന്ന് പ്രാഥമിക നിഗമനം
അതേസമയം സെക്രട്ടറിയേറ്റില് പേപ്പർ ഫയലുകൾ പല സ്ഥലങ്ങളിലായി സൂക്ഷിക്കുന്നത് തീപിടുത്തത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുഭരണവകുപ്പ് നേരത്തെ നൽകിയിരുന്നതായി റിപ്പോര്ട്ട് സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. കേടായ ഫാനിന്റെ സ്വിച്ചിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് വിലയിരുത്തൽ. ഫോറൻസിക് പരിശോധന ഫലം ലഭിച്ചാൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ. ഫയൽ കത്തലിൽ പ്രതിപക്ഷം ദുരൂഹത ആരോപിക്കുമ്പോഴും അട്ടിമറി സാധ്യത തള്ളുകയാണ് അന്വേഷണ സംഘം. കേടായ ഫാനിന്റെ സ്വിച്ചിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് അന്വേഷണ സംഘം […]
വയനാട്ടിൽ സമ്പൂർണ്ണ വാക്സിനേഷൻ; മെഗാ വാക്സിനേഷൻ ഡ്രൈവ് ജില്ലയിൽ പൂർത്തിയായി
സമ്പൂർണ്ണ വാക്സിനേഷൻ നടപ്പിലാക്കിയ ആദ്യ ജില്ലയായി വയനാട്. 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഐസിഎംആർ മാർഗ്ഗനിർദേശപ്രകാരം അർഹരായ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ വാക്സീനേഷൻ ഡ്രൈവ് ജില്ലയിൽ പൂർത്തിയായി. 6,15,729 പേരാണ് ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 2,13,277 പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. 6,51,967 പേരാണ് 18 വയസ്സിന് മുകളിൽ പ്രായമുള്ളവരെങ്കിലും ഇതിൽ 6,11,430 പേരാണ് വാക്സിൻ […]