രണ്ടാമത് ആർ. മാനസൻ സ്മാരക ദൃശ്യമാധ്യമ പുരസ്കാരം മീഡിയവൺ റിപ്പോർട്ടർ സാജിദ് അജ്മലിന്. രണ്ട് വയസ്സുള്ള വിഷ്ണു എന്ന ആമയും 91 വയസ്സുള്ള കൃഷ്ണൻ വൈദ്യരും തമ്മിലുള്ള ബന്ധം പറഞ്ഞ സ്റ്റോറിക്കാണ് പുരസ്കാരം. 10001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 28ന് രാവിലെ 10.30 ന് ആലപ്പുഴ പ്രസ് ക്ലബ്ബിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഹോർട്ടികോർപ്പ് ചെയർമാനും സിനിമ സംവിധായകനുമായ വിനയൻ പുരസ്കാരം സമ്മാനിക്കും.
Related News
വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്നു; ടി. സിദ്ധീഖിനെതിരെ അന്വേഷണം
വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്നെന്ന പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ധീഖിനെതിരെ അന്വേഷണം. അന്തരിച്ച റിട്ടയേഡ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ കോടികള്‍ വിലയുള്ള സ്വത്ത് തട്ടിയെടുത്തതായാണ് പരാതി. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി താമരശേരി ഡി.വൈ.എസ്.പിക്ക് കൈമാറി. റിട്ടയേര്‍ഡ് മജിസ്ട്രേറ്റ് ലിങ്കണ് എബ്രഹാമിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തുവെന്നാണ് പരാതി. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭൂമി ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖയും പരാതിക്ക് ഒപ്പം കൈമാറി.എന്നാല്‍ പരാതി അടിസ്ഥാന രഹിതമാണെന്നാണ് സിദ്ധീഖ് പ്രതികരിച്ചു.
ഭീകരാക്രമണ ഭീഷണി വ്യാജം; കര്‍ണാടക സ്വദേശി സ്വാമി സുന്ദരമൂര്‍ത്തി കസ്റ്റഡിയില്‍
കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിലെ ഭീകരാക്രമണ ഭീഷണി വ്യാജമെന്ന് പൊലീസ്. ഭീഷണി മുഴക്കിയ ആളെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക ആവലഹളി സ്വദേശി സ്വാമി സുന്ദര മൂര്‍ത്തി എന്നയാളാണ് കസ്റ്റഡിയിലുള്ളത്. കേരളം ഉള്‍പ്പെടെയുള്ള എട്ടിടങ്ങളില്‍ ഭീകരാക്രമണ ഭീഷണിയുണ്ടാകുമെന്ന് കര്‍ണാടക പൊലീസിനാണ് ടെലഫോണ്‍ സന്ദേശം ലഭിച്ചത്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നായിരുന്നു ഭീഷണി.ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ […]
വന്ദേഭാരത് റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍; ആദ്യ യാത്ര കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക്
വന്ദേഭാരത് എക്സ്പ്രസിന്റെ റെഗുലര്‍ സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 2.30ന് കാസര്‍ഗോഡുനിന്ന് പുറപ്പെട്ട് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 8 മണിക്കൂര്‍ 5 മിനിട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലര്‍ സര്‍വീസ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുകളുള്ളത്. അതേസമയം നാളെ വന്ദേഭാരതിന് സര്‍വീസ് ഉണ്ടാകില്ല. കേരളത്തിന്റെ ആദ്യ വന്ദേഭാരത് ഇന്നലെയാണ് […]