പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ജോസഫ് വിഭാഗം. പി.ജെ ജോസഫിനെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ അവഹേളിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. വിട്ടു നില്‍ക്കുമെന്ന് പി.ജെ ജോസഫിനെ അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വം പ്രശ്നം പരിഹരിച്ചാല്‍ പ്രചരണത്തിന് ഇറങ്ങുമെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.
പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നും എന്നാല്‍ ഒറ്റക്ക് പ്രചരണം നടത്തുമെന്നും പി.ജെ ജോസഫ് പ്രതികരിച്ചു. ജോസ് കെ. മാണി വിഭാഗവുമായി ചേര്‍ന്ന് പ്രചാരണത്തിനില്ലെന്ന് ജോസഫ് കൊച്ചിയില്‍ പറഞ്ഞു.