സജി ചെറിയാൻ എംഎൽഎ പദവി രാജി വക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഗൗനിക്കേണ്ടതില്ല എന്നാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സജി ചെറിയാന്റെ രാജി ഉൾപ്പെടെ യുള്ള വിഷയങ്ങൾ ഇന്ന് ചേരുന്ന അവൈലബിൾ പോളിറ്റ് ബ്യുറോ യോഗം ചർച്ച ചെയ്യും.
മന്ത്രിസ്ഥാനം രാജിവച്ചതോടെ തന്നെ വിഷയം സാങ്കേതികമായി അവസാനിക്കും എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. നിയമ വിദഗ്ധരുമായും പാർട്ടി നേതൃത്വം വിഷയം ചർച്ച ചെയ്തതായി സൂചനയുണ്ട്. പ്രതിപക്ഷത്തിന്റെ തുടർ നീക്കങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
രാജിയോടെ വിഷയം അവസാനിച്ചു എന്ന്, സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചുരി തന്നെ വ്യക്തമാക്കിയിരുന്നു. വരുന്ന പോളിറ്റ് ബ്യുറോ യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തേക്കും