Kerala

‘സായി ശ്വേത ടീച്ചറെ വിളിച്ചത് ഞാനാണ്, അപമാനിച്ചിട്ടില്ല’ ശബ്ദരേഖ പുറത്തുവിട്ട് ശ്രീജിത്ത് പെരുമന

സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് അയച്ച വാട്സാപ്പ് സന്ദേശവും ഫോണ്‍ കോള്‍ റെക്കോര്‍ഡും സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വെച്ചു.

സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചയാളിൽ നിന്നു ദുരനുഭവം നേരിട്ടതായി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ട സായി ശ്വേത ടീച്ചറിന് മറുപടിയുമായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. തന്‍റെ സുഹൃത്ത് നിർമിക്കുന്ന സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ട് താനാണ് ടീച്ചറെ ബന്ധപ്പെട്ടതെന്ന് വെളിപ്പെടുത്തിക്കൊണ്ട് ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. സിനിമയിലേക്ക് ക്ഷണിച്ചുകൊണ്ട് അയച്ച വാട്സാപ്പ് സന്ദേശവും ഫോണ്‍ കോള്‍ റെക്കോര്‍ഡും സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വെച്ചു.

ഒരു അടുത്ത സുഹൃത്ത് നിർമ്മിക്കുന്ന സിനിമയുടെ ഭാഗമായി പ്രവർത്തിക്കവെയാണ് സ്കൂൾ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയിലേക്ക് ടീച്ചറായി ഓൺലൈനിൽ വൈറലായ ടീച്ചർ വന്നാൽ എങ്ങനെയിരിക്കും എന്ന ആലോചന പ്രൊഡ്യൂസർ മുന്നോട്ട് വെച്ചത്. തുടർന്ന് സംവിധായകനുമായി ആലോചിച്ച് അവരെയും, അവരുടെ ഭർത്താവിനെയും, അവരുടെ മീഡിയ കമ്പനിയുടെ മാനേജരെയും ഫോണിൽ ബന്ധപ്പെടുകയും അഭിനയിക്കാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തത് എന്നാൽ വളരെ അപക്വമായിട്ടുള്ള അനുഭവമായിരുന്നു അവരുടെ മീഡിയ മാനേജരിൽ നിന്നുൾപ്പെടെ ലഭിച്ചത്. ശ്രീജിത്ത് പെരുമന പറയുന്നു