Association India Kerala Pravasi Switzerland

ശ്രീ മാണി വള്ളാടിയിൽ ,വാഴത്തോപ്പ് ,ഇടുക്കി നിര്യാതനായി . സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ശ്രീ ജോസ് വള്ളാടിയുടെ പിതാവാണ് പരേതൻ .

സ്വിറ്റ്സർലൻഡ് ബാസൽ നിവാസിയും ,സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹെലോ ഫ്രണ്ട്‌സിന്റെ വാർത്താ ബുള്ളറ്റിൻ അവതാരകനും ,വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസിന്റെ മുൻ പ്രെസിഡന്റുമായ ശ്രീ ജോസ് വള്ളാടിയുടെ സ്നേഹനിധിയായ പിതാവ് ശ്രീ മാണി വള്ളാടിയിൽ ,(94)വാഴത്തോപ്പ് ,ഇടുക്കി ഇന്ന് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു ..

സംസ്കാര കർമ്മങ്ങൾ ജനുവരി പത്താം തിയതി രണ്ടരക്ക് വാഴത്തോപ്പ് ,സെന്റ് ജോർജ് കത്തീട്രൽ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും .

ഹലോ ഫ്രണ്ട്‌സ് സോഷ്യൽ മീഡിയയുടെ ആദാരാഞ്ജലികളും കൂടാതെ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക ,സാമുദായിക സംഘടനകളും പരേതന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു