ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് വീണ്ടും മഠത്തിന്റെ നോട്ടീസ്. സിസ്റ്റര്‍ ലൂസി സഭയുടെ ചട്ടങ്ങള്‍ ലംഘിച്ചെന്നും അതിനാല്‍ പുറത്ത് പോകണമെന്നുമാണ് ആവശ്യം. ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് പ്രധാന കുറ്റം. തെറ്റ് സമ്മതിച്ച് മറുപടി നല്‍കിയാല്‍ മഠത്തില്‍ തുടരാമെന്നും നോട്ടീസില്‍ പറയുന്നു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റർ ലൂസിക്കെതിരെ അന്തിമ സമരത്തിലാണ് സന്യാസ സഭ. സഭയുടെ അന്ത്യശാസനമാണ് 18 പേജ് വരുന്ന നോട്ടീസ്. സ്വന്തം നിലക്ക് പുറത്തു പോവുകയാണെങ്കിൽ സഭ സൗകര്യം ചെയ്തു കൊടുക്കും. പോകുന്നില്ലെങ്കിൽ കാരണം ഏപ്രിൽ 16ന് മുമ്പ് അറിയിക്കണമെന്നും എഫ്.സി കോൺഗ്രിഗേഷൻ പ്രൊവിൻഷ്യാലിന്റെ നോട്ടീസ് പറയുന്നു.
എന്നാൽ പുറത്താക്കാനുള്ള ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും, ഒരിക്കലും സ്വയം പിരിഞ്ഞു പോകില്ലെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി. കാനോൻ നിയമപ്രകാരം കന്യാസ്ത്രr പിലിക്കേണ്ട ചട്ടങ്ങൾ സിസ്റ്റർ ലൂസി ലംഘിച്ചു. കാര്‍ വാങ്ങി, ശമ്പളം മഠത്തിന് നൽകിയില്ല എന്നിങ്ങനെ പോകുന്നു കുറ്റാരോപണങ്ങൾ. അതേസമയം കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണത്ത നോട്ടീസിലില്ല.