India Kerala

ശബരിമല; സുപ്രിം കോടതി തീരുമാനത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഇരുഭാഗവും

ശബരിമല പുനഃപരിശോധന ഹരജികളിലും റിട്ടുകളിലും സുപ്രിം കോടതി തീരുമാനം ഈ മാസം പകുതിക്ക് ശേഷമായേക്കും. ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ അന്നേ ദിവസം ഉത്തരവുണ്ടാകില്ല. ഉത്തരവ് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് സ്ത്രീ പ്രവശനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും.

ശബരിമല വിധി പുനഃപരിശോധിക്കേണ്ടതുണ്ടോ , ഉണ്ടെങ്കില്‍ എന്ത് കൊണ്ട്, ഇല്ലങ്കില്‍ എന്ത് കൊണ്ട് തുടങ്ങിയവയിലാണ് ഇന്നലെ സുപ്രിം കോടതിയില്‍ വാദം നടന്നത്. 56 പുനഃപരിശോധന ഹരജികള്‍‌ ഉണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും വാദം പറയാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ വാദം എഴുതി നല്‍കാനാണ് കോടതി നിര്‍‌ദ്ദേശം. ഏഴു ദിവസം ഇതിനായി അനുവദിച്ചിട്ടുണ്ട്. എന്നുവച്ചാല്‍ ഈ മാസം 13 വരെ വാദം എഴുതി നല്‍കാം. ഇവ പരിശോധിച്ച ശേഷമായിരിക്കും ഹരജികളില്‍ ഉത്തരവുണ്ടാവുക എന്ന് ചുരുക്കം. കോടതി തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും.

ശബരിമലയിലെ ശുദ്ധിക്രിയയില്‍ തന്ത്രി കണ്ഠരര് രാജീവരിന് എതിരെ കോടതി അലക്ഷ്യം ആവശ്യപ്പെട്ടുള്ള ഹരജി വാദം കേട്ടങ്കിലും ഉത്തരവ് പറയാനായി മാറ്റിയിട്ടില്ല. കേരള ഹൈക്കോടതിയിലെ ഹരജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിലും വാദം കേട്ടിരുന്നു. പക്ഷേ ഇനി പറയാനിരിക്കുന്ന ഉത്തരവില്‍ ഇവയെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ഹരജികള്‍ ഇനി വ്യത്യസ്തമായി കേള്‍ക്കാനാണ് സാധ്യത.

<