India Kerala

ശബരിമല സന്നിധാനത്ത് ശർക്കരക്കും നെയ്യിനും ക്ഷാമം

ശബരിമല സന്നിധാനത്ത് ശർക്കരക്കും നെയ്ക്കും ക്ഷാമം നേരിടുകയാണ്. ടെണ്ടർ ഏറ്റെടുത്ത കമ്പനിക്ക് ശർക്കര നൽകാൻ കഴിയാത്തതും, തീർത്ഥാടകർ കൊണ്ടുവരുന്ന നെയ്യ് തികയാതെ വരുന്നതുമാണ് പ്രതിസന്ധികൾക്ക് കാരണം.

തീർഥാടകർക്ക് ആവശ്യമായ അപ്പവും അരവണയും സ്റ്റോക്കുണ്ടെന്ന് ദേവസ്വം ബോർഡ് പറയുമ്പോഴും, ശർക്കരക്കും നെയ്യ്ക്കും ക്ഷാമം നേരിടുന്നതിൽ ആശങ്കയുണ്ട്. ശർക്കര നൽകാനുള്ള ടെൻഡർ മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്കായിരുന്നു. എന്നാൽ, മഴ മൂലം ഉത്പാദനം ഇത്തവണ വേണ്ടത്ര നടന്നില്ല. പ്രതിസന്ധി മറികടക്കാൻ അഞ്ച് ലക്ഷം കിലോ ശർക്കര പുറത്തുനിന്ന് വാങ്ങാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. ശർക്കരയെക്കാൾ ക്ഷാമം നേരിടുന്നത് നെയ്ക്കാണ്. പ്രതിസന്ധി മറികടക്കാൻ മാർക്കറ്റ്ഫെഡിൽ നിന്ന് നെയ്യ് വാങ്ങാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. ഇതിനുള്ള ടെൻഡർ നടപടികളൾ അവസാനഘട്ടത്തിലാണ്.