ശബരിമലയിൽ പൊലീസുകാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം. 15 ദിവസത്തെ ഡ്യൂട്ടി പൂർത്തിയാക്കിയവരിൽ 50 ശതമാനം പേർ വീണ്ടും ശബരിമലയിൽ തുടരണം. ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹേബാണ് ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം വരുത്തി സർക്കുലർ ഇറക്കിയത്. തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് ആരോപണം ഉയർന്നിരുന്നു.പുതുതായി എത്തുന്ന 50 ശതമാനം ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ പറഞ്ഞുകൊടുക്കണം. രണ്ടു ദിവസം കഴിഞ്ഞ് 50 ശതമാനം പേർ എത്തുമ്പോൾ ആദ്യ ബാച്ചിലുള്ളവർക്ക് തിരികെ മടങ്ങാം. അഞ്ച് ഘട്ടങ്ങളിലായാണ് എസ്പി റാങ്കിനു മുകളിലുള്ള പൊലീസുകാർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്നത്. ആറു ഘട്ടങ്ങളിലായാണ് ഇതിനു താഴെയുള്ള ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി.
Related News
നോക്കുകുത്തിയായി തമ്പാനൂര്‍ ബസ് ടെര്‍മിനല്‍
അധികൃതരുടെ ഭാവനാശൂന്യതക്കും കെടുകാര്യസ്ഥതക്കും ഉത്തമ ഉദാഹരണമാണ് തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ കഥ. കോടികള്‍ മുടക്കി കെട്ടിയുയര്‍ത്തിയ കെട്ടിടം കെ.എസ്.ആര്.ടി.സിക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും ഉപകാരപ്പെടാതെ കിടന്നത് നാല് വര്‍ഷം. സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആര്.ടി.സിക്ക് ഗുണകരമാകേണ്ടിയിരുന്ന പദ്ധതി കൂടുതല്‍ നഷ്ടം വരുത്തിവെക്കുകയാണ് ചെയ്തത്.
ടീം പിണറായി 2.0 : കെ.എൻ ബാലഗോപാൽ ധനമന്ത്രി; ഉന്നത വിദ്യാഭ്യാസം ആർ. ബിന്ദുവിന്
രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകളെ സംബന്ധിച്ച് ഏകദേശ ധാരണയായി. വീണാ ജോർജാണ് ആരോഗ്യ മന്ത്രി. പി.രാജീവ് വ്യവസായ വകുപ്പിന്റെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ് ധനമന്ത്രി. മുതിർന്ന സി.പി.എം നേതാവ് എം.വി ഗോവിന്ദൻ തദ്ദേശ വകുപ്പിന്റെ ചുമതല വഹിക്കും. ആർ.ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി. വി.എൻ വാസവൻ എകസൈസ് മന്ത്രിയാകും. സജി ചെറിയാൻ – ഫിഷറീസ്, സാംസ്കാരികം, അഹമ്മദ് ദേവർകോവിൽ – തുറമുഖം, പുരാവസ്തു ഗവേഷണം, മ്യൂസിയം , കെ കൃഷ്ണൻ കുട്ടി -വൈദ്യുതി ,ജലവിഭവം -റോഷി […]
വിചാരധാര പരാമര്‍ശം: വി.ഡി.സതീശനെതിരെ ആര്‍എസ്എസ് കേസ്; ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കേസ് ഫയല്‍ ചെയ്ത് ആര്‍എസ്എസ്. വിചാരധാരയില്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടണമെന്നാണ് ആവശ്യം. പരാതി ഫയലില്‍ സ്വീകരിച്ച കണ്ണൂര്‍ മുന്‍സിഫ് കോടതി കേസ് മൂന്ന് മണിക്ക് പരിഗണിക്കും. വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്ന് വി.ഡി.സതീശന് പ്രസ്തവാന നടത്തിയെന്ന് ആരോപിച്ചാണ് ആര്‍എസ്എസ് കേരളം പ്രാന്ത സംഘചാലക് കെ.കെ.ബാലറാമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സതീശന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും സതീശനോ അനുയായികളോ മേലില്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് കണ്ണൂര്‍ […]