ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു. ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ഗുണ്ടൂരില്‍ നിന്ന് പോയ വാഹനത്തിന് പുലര്‍ച്ചെ 4.40ഓടെ തീപിടുത്തമുണ്ടാകുകയായിരുന്നു. ആര്‍ക്കും പരുക്കുകളില്ല.
Related News
പാലാ ഉപതെരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണല്‍ തുടങ്ങി
പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ട് മണിയ്ക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും. ആദ്യ ലീഡ് എട്ടരയോടെ പുറത്ത് വരും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായാണ് എണ്ണുക. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന്അറിയാം.
നടിയെ ആക്രമിച്ച കേസ്;ദിലീപ് അപേക്ഷ നൽകി
നടിയെ ആക്രമിച്ച കേസിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടി ദിലീപ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. ദൃശ്യങ്ങൾ പരിശോധിക്കാൻ വിദഗ്ധരെ അന്വേഷിക്കുകയാണന്ന് ദിലീപിന്റെ അഭിഭാഷകൻ അറിയിച്ചു. കേരളത്തിന് പുറത്ത് നിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും കോടതിയിൽ പറഞ്ഞു. ഒരാഴ്ചക്കകം ഇതു സംബന്ധിച്ച വിവരം അറിയിക്കണമെന്ന് വിചാരണക്കോടതി വ്യക്തമാക്കി ജാമ്യം റദ്ദാക്കിയ ഒന്നാ പ്രതി പ്രതി സനൽ കുമാറിനെ ഹാജരാക്കാൻ ജാമ്യക്കാർക്ക് കോടതി പത്താം തിയതി വരെ സമയം അനുവദിച്ചു.
വാഹന ലൈസൻസിന് കൈക്കൂലി; വിജിലൻസ് പിടികൂടിയത് 2,40,000 രൂപ
കാസർഗോഡ് കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ മിന്നൽ പരിശോധന. വിജിലൻസ് വിഭാഗമാണ് മിന്നൽ പരിശോധന നടത്തിയത്. മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി. വാഹന ലൈസൻസിന് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ലേണേഴ്സ് ലൈസൻസിന്റെ കാലാവധി തീരുന്നതിന് മുൻപ് ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് കൈക്കൂലി. 2,40,000 രൂപയാണ് പരിശോധനാ സംഘം പിടിച്ചെടുത്തത്. കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കായി ഏജന്റ് മുഖേന ശേഖരിച്ച പണമാണിതെന്ന് വിജിലൻസ് കണ്ടെത്തി.