ശബരിമല തീർത്ഥാടന കാലത്തോട് അനുബന്ധിച്ച് ഇത്തവണയും പമ്പയിൽ വാഹന പാർക്കിങ്ങ് ഉണ്ടാവില്ല. കഴിഞ്ഞ തവണത്തെപ്പോലെ നിലയ്ക്കലാകും വാഹനങ്ങൾ പാർക്ക് ചെയ്യുക.
അതെ സമയം വേണ്ടത്ര പാർക്കിങ്ങ് സൗകര്യം നിലയ്ക്കൽ ഒരിക്കിയിട്ടുമില്ല. ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ വേണ്ടത്ര പാർക്കിങ്ങ് സൗകര്യം ഒരുക്കിയിട്ടില്ല. കഴിഞ്ഞ തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ മാത്രം ഒരു ലക്ഷം വാഹനങ്ങൾ എത്തിയെന്നാണ് കണക്ക്. നിലവിലെ സാഹചര്യത്തിൽ 10,000 വാഹനം മാത്രമാണ് നിലയ്ക്കലിൽ ഒരു സമയം പാർക്ക് ചെയ്യാൻ കഴിയുക. കൂടുതൽ പാർക്കിങ്ങ് സൗകര്യം ദേവസ്വം ബോർഡ് ഒരുക്കാത്ത സാഹചര്യത്തിൽ പാർക്കിങ്ങ് ഒരുക്കാൻ സർക്കാർ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയത്.
നിലവിലെ സാഹചര്യത്തിൽ 2000 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള നടപടികളാണ് ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുള്ളത്. ഇതിനായി 700 റബ്ബർ മരങ്ങൾ നിലയ്ക്കലിൽ നിന്ന് മുറിച്ച് മാറ്റും. പുതിയ പാർക്കിങ് സ്ഥലം ഒരുക്കാൻ വേണ്ടിയും റോഡ് നിർമ്മാണത്തിനുമായി 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വലിയ തോതിലുള്ള വാഹന തിരക്ക് ഉണ്ടായാൽ പാതയോടുള്ള ചേർന്നുള്ള മറ്റ് സ്ഥലങ്ങളിൽ പാർക്കിങ്ങ് ഏർപ്പെടുത്തി വാഹനങ്ങൾ നിയന്ത്രിക്കും.