India Kerala

ഓണത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ഓണത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 മണിയ്ക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്ര നട തുറന്ന് ദീപം തെളിയിക്കുക.

നട തുറക്കുന്ന ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല ഉത്രാടദിനമായ നാളെ മഹാഗണപതി ഹോമം, ഉഷപൂജ എന്നിവ ഉണ്ടാകും. തിരുവോണ ദിനത്തിൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഓണസദ്യ നൽകും. ചതയ ദിനമായ സെപ്തംബർ 13 ന് രാത്രി 10 ന് ഓണ പൂജകൾ കഴിഞ്ഞ് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജപുഷ്പാഭിഷേകം എന്നിവയുണ്ടാകും.