India Kerala

ശബരിമലയിൽ ഭക്തജന തിരക്ക്; തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങി

മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് ശബരിമലയിൽ വൻ ഭക്തജന തിരക്ക്. മകരവിളക്ക് അടുക്കുന്നതോടു കൂടി തിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാകാനാണ് സാധ്യത. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ഡിസംബർ 30 മുതൽ സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളിലെക്കാൾ തീർത്ഥാടകരുടെ തിരക്ക് ഇത്തവണയുണ്ട്. മകരവിളക്ക് ദിവസങ്ങളില്‍ തീര്‍ത്ഥാടകർ തമ്പടിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ ശക്തമാക്കും.

ദേശീയ പണിമുടക്ക് ദിവസമായിരുന്ന ഇന്നലെ പമ്പ വഴിമാത്രം ദർശനത്തിനെത്തിയത് 63000 തീർത്ഥാടകരാണ്. 6 മുതല്‍ 12 മണിക്കൂര്‍ വരെ ക്യൂവില്‍ നിന്നശേഷമാണ് തീർത്ഥാടകർ ഇപ്പോൾ ദർശനം നടത്തുന്നത്.