ശബരിമലയിൽ തിരക്കേറുന്നു. ഇന്നലെയാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. 70,000-ത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. ഇന്നും തിരക്ക് കൂടും. ഇന്ന് 60000ലധികം തീർഥാടകരാണ് വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.തിരക്കേറുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിൽ പമ്പാ സ്നാനത്തിന് ജാഗ്രതാ ജാഗ്രതാ നിർദ്ദേശമുണ്ട്. ബുക്ക് ചെയ്ത തീർത്ഥാടകർക്കൊപ്പം സ്പോട്ട് ബുക്കിംഗ് വഴിയും തീർത്ഥാടകരെത്തും. തിരക്ക് കണക്കിലെടുത്ത് തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.പമ്പയിൽ ഗാർഡ് സ്റ്റേഷനോട് ചേർന്നാണ് കുട്ടികളുടെ കയ്യിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ ടാഗ് കെട്ടി നൽകുന്നുണ്ട്. ഒപ്പമുള്ളവരുടെ ഫോൺ നമ്പറും പേരും രേഖപ്പെടുത്തി ഇത് കയ്യിൽ ഒട്ടിച്ചാകും സന്നിധാനത്തേക്ക് വിടുന്നത്.
Related News
കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവം; അവ്യക്തത തുടരുന്നു
കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽആറ് ദിവസം പിന്നിട്ടിട്ടും അവ്യക്തത തുടരുന്നു. നാവികസേനയിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണസംഘം തേടിയിട്ടുണ്ട്. അപകടം നടന്ന ദിവസം പരിശീലനം നടത്തിയ തോക്കുകളുടെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്. എന്നാൽ പ്രോട്ടോകോൾ പ്രകാരം ഈ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നാണ് നാവികസേനയുടെ വിശദീകരണം. കടലിൽ മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന് വെടിയേറ്റ് ആറ് ദിവസത്തിനിപ്പുറവും വെടിയുതിർത്തത് ആര് എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. സംഭവ ദിവസം ഐ.എൻ.എസ് ദ്രോണാചാര്യയിൽ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ […]
രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ല: കേന്ദ്രത്തോട് ഹൈക്കോടതി
രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ആർബിഐ അധികമായി നൽകിയ 54,000 കോടി രൂപ സൗജന്യ വാക്സിനേഷനായി ഉപയോഗിച്ചുകൂടേ എന്നും കോടതി ചോദിച്ചു. എല്ലാവർക്കും സൗജന്യ വാക്സിൻ നൽകാൻ വേണ്ടി വരുന്നത് ഏകദേശം 34,000 കോടി എന്നും ഹൈക്കോടതി. സംസ്ഥാനങ്ങൾ സൗജന്യമായി വാക്സിൻ കൊടുക്കണം എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നു കോടതി ചോദിച്ചു. വാക്സിനേഷൻ വിതരണം നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. വാക്സിനുമായി ബന്ധപ്പെട്ട് […]
അവിഹിത ബന്ധമെന്ന് സംശയം: ദീപാവലി അവധിക്ക് നാട്ടിലെത്തിയ സൈനികൻ വെടിയേറ്റ് മരിച്ചു
ദീപാവലി അവധിക്ക് നാട്ടിലെത്തിയ സൈനികൻ വെടിയേറ്റ് മരിച്ചു. രാത്രി വൈകി വീട്ടിൽ എത്തിയ സൈനികനെ വടി കൊണ്ട് ആക്രമിക്കുകയും വെടിവയ്ക്കുകയുമായിരുന്നു. പ്രതിയുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. കൊലയാളികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. അലിഗഡിലെ തപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാൻപൂർ റസൂൽപൂർ ഗ്രാമത്തിലാണ് സംഭവം. സൈനികനായ കുമാർ(24) മരുന്ന് വാങ്ങുന്നതിനായി പോയിരുന്നു. രാത്രി വൈകി തിരികെ വരുന്നതിനിടെ ചിലർ വാഹനം തടഞ്ഞു. വടി കൊണ്ട് ചില്ലുകൾ തകർത്തു. […]