ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ശബരിമല കര്‍മസമിതി. നിയമ നിർമ്മാണം നടന്നില്ലെങ്കിൽ ഇതുവരെ ചെയ്തതൊക്കെ പാഴ് വേലയാകുമെന്ന് കര്‍മസമിതി ജനറല്‍ കണ്‍വീനറുടെ റിപ്പോര്‍ട്ട്. സംസ്ഥാന സർക്കാർ കുഴിച്ച കുഴിയിൽ പ്രവര്‍ത്തകര്‍ വീണു. കർമ്മ സമിതിക്ക് എതിരെയുണ്ടായ കേസുകളും പ്രവർത്തനത്തിനെ തളർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
