ഹൈക്കോടതി നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി വിധിയുടെ അന്തസ്സത്തക്ക് എതിരാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്രതമെടുത്ത സ്ത്രീകള്‍ ശബരിമലയില്‍ എത്തിയത് എങ്ങനെയെന്ന് സമിതി അത്ഭുതപ്പെടുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തുന്നതാണെന്നും കടകംപള്ളി കൊച്ചിയില്‍ പറഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/01/kadakampally-on-sabarimala-2.jpg?resize=1200%2C642&ssl=1)