മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തിനായി തുറന്ന ശബരിമലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയതും തീർത്ഥാടകരുടെ വരവ് കൂടാൻ കാരണമായിട്ടുണ്ട്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വൃശ്ചികം ഒന്നായിരുന്ന ഇന്നലെ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. തീർത്ഥാടകരിൽ കൂടുതൽ എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. കഴിഞ്ഞ വർഷം ഇവരുടെ വരവിലും കുറവുണ്ടായിരുന്നു. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സംഘർഷ സാധ്യത ഇല്ലാത്തതിനാൽ വരും ദിവസങ്ങിലും തിരക്കേറും. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സന്നിധാനത്തെ പല നിർമ്മാണങ്ങളും അവസാന ഘട്ടത്തിലാണ്.
നിലയ്ക്കൽ നിന്ന് കർശന പരിശോധനകൾക്ക് ശേഷമാണ് തീർത്ഥാടകരെ സന്നിധാനത്തേയ്ക്ക് കടത്തിവിടുന്നത്. ഹരിത ചട്ടങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകും ഇത്തവണത്തെ തീർത്ഥാടന കാലം