Kerala

‘ശബരിമല അരവണ’: ഏലക്കയ്ക്ക് ഗുണനിലവാരമില്ല: കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി

ശബരിമല അരവണയിലെ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി(എഫ്എഫ്‌എസ്‌ഐ) റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്കായ സുരക്ഷിതമല്ല. പരിശോധനയില്‍ ഗുരുതര പ്രശ്നമുള്ള 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി നിർദേശപ്രകാരം കൊച്ചി സ്‌പൈസസ് ബോർഡിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്‌സ് അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കേന്ദ്ര അതോറിറ്റി കോടതി നിർദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന. നിലവിൽ കരാർ കമ്പനി നൽകിയ ഏലക്ക പൂർണമായി ഒഴിവാക്കി പുതിയ ഏലക്ക വെച്ച് അരവണ തയ്യാറാക്കേണ്ടി വരുമോയെന്ന കാര്യം ഇനി കോടതി നിലപാട് വരുമ്പോൾ വ്യക്തമാകും.