India Kerala

ശബരിമല വരുമാനത്തിൽ വർദ്ധനവ്

ബരിമലയിലെ വരുമാനത്തിൽ വർദ്ധനവ്. കഴിഞ്ഞ തവണത്തെക്കാൾ പതിനെട്ട് കോടി അമ്പത്തിയാറ് ലക്ഷം രൂപയുടെ വർദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവുണ്ടായി.

നട തുറന്ന 16ാം തീതിയതി മുതൽ വ്യാഴായ്ച്ച രാത്രി വരെ 39,68,55,261 രൂപയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായത് കഴിഞ്ഞ വർഷം ഇതേ സമയം 21,12,16,987 രൂപയായിരുന്നു വരുമാനം. ഇത്തവണ 13 കോടി 70 ലക്ഷം രൂപ കാണിക്ക ഇനത്തിൽ ലഭിച്ചു. മുൻ വർഷത്തെക്കാൾ 8 കോടി രൂപയുടെ വർദ്ധന അരവണ ഇനത്തിൽ 15 കോടി 47 ലക്ഷം രൂപയും അപ്പം വിൽപ്പനയിലൂടെ രണ്ടര കോടി രൂപയും ലഭിച്ചു.

നട തുറന്ന് ഇതുവരെ 8 ലക്ഷം തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. സന്നിധാനത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പോലീസും ദേവസ്വം ജീവനക്കാരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വന്നു. ഈ വിഷയത്തിൽ ദേവസ്വം ബോർഡ് സർക്കാരിനെ അതൃപ്ത്തി അറിയിച്ചിട്ടുണ്ട്.