India Kerala

ആര്‍.എസ്.എസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചു; കെ.മുരളീധരന്‍

വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസിന്റെ വോട്ടുകള്‍ സി.പി.എം മറിക്കുമെന്ന് പറഞ്ഞത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലെന്ന് കെ.മുരളീധരന്‍. തെരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് എന്‍.എസ്.എസിനെ തള്ളിപ്പറയുന്നത് ശരിയല്ല. പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ മൊത്തത്തില്‍ അഴിച്ചു പണിയുണ്ടാകണം. സ്ഥാനാര്‍ഥിക്ക് വേണ്ടി പൂര്‍ണമായി പ്രവര്‍ത്തിച്ചുവെന്നും താന്‍ മത്സരിച്ചപ്പോള്‍ ആരും കൂടെയുണ്ടായിരുന്നില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ആര്‍.എസ്.എസ് വോട്ടുകള്‍ സിപിഎമ്മിന് മറിച്ചതാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് കാരണമെന്നും ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ ശക്തമായ നിലപാടെടുത്തത് യുഡിഎഫാണ്. അതുകൊണ്ടാണ് എന്‍.എസ്.എസ്, യു.ഡി.എഫിന് അനുകൂലമായി നിലപാടെടുത്തത്. എന്‍.എസ്.എസിന്റെ ഈ മതേതര നിലപാടാണ് ആര്‍.എസ്.എസിന് പ്രകോപനം ഉണ്ടാക്കിയത്. മതേതരത്വം പറയുന്ന ഇടതുപക്ഷം എന്‍.എസ്.എസിനെ തള്ളി ആര്‍.എസ്.എസിനെ സ്വീകരിച്ചതിന്റെ താല്‍ക്കാലിക വിജയമാണ് വട്ടിയൂര്‍ക്കാവില്‍ ഉണ്ടായത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് എന്എ്‌സ്എസിനെ തള്ളിപ്പറയുന്നത് ശരിയല്ല.