Kerala

ജോഷിമഠ് ഭൗമ പ്രതിഭാസം: 45 കോടിയുടെ ധനസഹായം, പുനരധിവാസ പദ്ധതി സംബന്ധിച്ച് പ്രാഥമിക ധാരണയായി

ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ പുനരധിവാസ പദ്ധതി സംബന്ധിച്ച് പ്രാഥമിക ധാരണയായി. ന്യൂ തെഹ്‌രിയിലെ മാതൃകയിൽ സ്ഥിരതാമസ സൗകര്യം ഒരുക്കും. പുനരധിവാസത്തിനായി സ്ഥലങ്ങൾ കണ്ടെത്തി. 45 കോടിയുടെ ധനസഹായം മന്ത്രിസഭ പാസാക്കി. 6 മാസത്തേക്ക് അയ്യായിരം രൂപ മാസം വാടക തുക നൽകും. 6 മാസത്തെ വൈദ്യുതി, വെള്ളം എന്നിവയുടെ ബിൽ ഒഴിവാക്കി. ലോൺ ഇഎംഐയിൽ 1 വർഷത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചു.

ഇതിനിടെ ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ ആശങ്ക പ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐഎസ്ആർഒയുടെ കണ്ടെത്തൽ.

ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബർ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തിയും വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

2022 ഏപ്രിലിനും നവംബറിനുമിടയിൽ ജോഷിമഠ് നഗരത്തിൽ 9 സെ.മി ഇടിവ് രേഖപ്പെടുത്തി. നഗര കേന്ദ്രം, സൈനിക ഹെലിപാഡ്, നർസിങ് മന്ദിർ എന്നിവിടങ്ങളിൽ ദ്രുതഗതിയിലുള്ള ഇടിച്ചിൽ ഉണ്ടാകുന്നുവെന്നും ഐഎസ്ആർഒയുടെ പഠനത്തിൽ പറയുന്നു.