രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ. ചർച്ചകള്‍ തുടരുകയാണെന്നും യു.ഡി.എഫ് കണ്‍വീനറും രണ്ടില ചിഹ്നമില്ലെന്ന് അറിയിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന് മീഡിയവണിനോട് പറഞ്ഞു.
Related News
ഗായകന് ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു
പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 44 വയസ്സായിരുന്നു.അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.മഹാരാജാസ് കോളേജില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത.
സർക്കാരിന്റെ ക്വാറന്റീൻ നിർദേശം; നാട്ടിലേക്ക് വന്നാലും ബുദ്ധിമുട്ടിൽ മലയാളി സൈനികർ
അവധിക്ക് നാട്ടിലെത്തുന്ന മലയാളി സൈനികർക്ക് സംസ്ഥാന സർക്കാരിന്റെ ക്വാറന്റീൻ നിർദേശങ്ങൾ തലവേദന. ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തുന്ന ഇവർക്ക് ഇരുപത്തിയെട്ട് ദിവസം ക്വാറന്റീനിൽ കഴിയണം എന്നതാണ് സൈനികരെ ബുദ്ധിമുട്ടാകുന്നത്. അനുവദിയ്ക്കപ്പെട്ട അവധി കാലയലവിൽ നാട്ടിലെത്താനും അത്യാവശ്യ കാര്യങ്ങൾ നിവർത്തിക്കാനും ഇവർക്ക് സാധിക്കുന്നില്ല. അതിർത്തിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ കൊണ്ട് ലഭിയ്ക്കുന്നത് പരമാവധി പതിനഞ്ച് ദിവസം മുതൽ ഒരു മാസത്തെ അവധി വരെ മാത്രം. ഇതുമായി നാട്ടിലെത്തിയാൽ 28 ദിവസം ക്വാറന്റീനിൽ കഴിയണം. ഇതാണ് മലയാളികളെ അലട്ടുന്നത്. നിരീക്ഷണ കാലാവധി […]
‘പുൽവാമയുടെ ആവർത്തനം’; പൂഞ്ച് ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം
പൂഞ്ച് ഭീകരാക്രമണത്തിൽ കേന്ദ്രത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷം. പുൽവാമ ഭീകരാക്രമണത്തിന്റെ ആവർത്തനമാണ് പൂഞ്ചിൽ ഉണ്ടായതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും തീവ്രവാദം അവസാനിച്ചിട്ടില്ലെന്ന് നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ളയും പ്രതികരിച്ചു. വ്യാഴാഴ്ച പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പുൽവാമ ആക്രമണത്തിന്റെ ആവർത്തനമാണ് പൂഞ്ചിലെ ഭീകരാക്രമണം. കേന്ദ്രസർക്കാർ ഉറങ്ങുകയാണ്. സൈനികരുടെ ജീവൻ വച്ച് വീണ്ടും രാഷ്ട്രീയം കളിക്കാനാണോ ബിജെപി ശ്രമിക്കുന്നതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. പൂഞ്ച് സംഭവത്തെക്കുറിച്ച് […]