കൂടത്തായി കൊലപാതക പരമ്പരയില്‍ പരാതിക്കാരനായ റോജോ നാട്ടിലെത്തി. റോജോയെ നാളെ ചോദ്യം ചെയ്തേക്കും. മരിച്ച റോയിയുടെ സഹോദരനാണ് റോജോ. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇദ്ദേഹം അമേരിക്കയിൽ നിന്നും എത്തിയത്. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പൊലീസ് അടകമ്പടിയോടെ വൈക്കത്തെ വീട്ടിലെത്തിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/10/koodathayi2.jpg?resize=1200%2C600&ssl=1)