ഹൈക്കോടതിയോട് നന്ദി പറഞ്ഞ് യദുലാലിന്‍റെ കുടുംബം. തന്‍റെ മകന്‍ പോയതോടെ കുറേ കുഴിയെങ്കിലും അടഞ്ഞല്ലോയെന്നും യദുലാലിന്‍റെ അച്ഛന്‍ പറഞ്ഞു. മകന്‍റെ ദുരവസ്ഥ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടേയെന്നും യദുലാലിന്‍റെ അച്ഛന്‍പറഞ്ഞു.
പാലാരിവട്ടത്ത് യുവാവ് മരിച്ച സംഭവത്തില്‍ നാല് പൊതുമരാമത്ത് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു. മുന്നറിയിപ്പ് ബോര്‍ഡും ബാരിക്കേഡും സ്ഥാപിക്കാതെ വീഴ്ച വരുത്തിയതിനാണ് സസ്പെന്‍ഷന്‍. മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.