India Kerala

മുന്നറിയിപ്പ് ബോര്‍ഡില്ലാത്തിടത്ത് റോഡപകടം

മുന്നറിയിപ്പ് ബോര്‍ഡില്ലാത്തിടത്ത് റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. പൊതുറോഡുകൾ നല്ല രീതിയിൽ പരിപാലിക്കാൻ സർക്കാറിനും പൊതുമരാമത്ത് വകുപ്പിനും ഉത്തരവാദിത്തമുണ്ട്. റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞതിന് 1,42,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പന്തളം സ്വദേശി ശാന്തമ്മ നൽകിയ ഹരജിയിലാണ് കോടതി നിരീക്ഷണം.

റോഡിൽ കുഴിയോ അപകടസാധ്യതയോ ഉണ്ടെങ്കിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. ഇത് ചെയ്യുന്നതിൽ വീഴ്ചയുണ്ടായാൽ അതിൽ സർക്കാർ പരോക്ഷ ഉത്തരവാദിയാണ്. നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും സർക്കാറിനുണ്ടെന്ന് ജസ്റ്റിസ് എ. ഹരിപ്രസാദ് വ്യക്തമാക്കി.

മഴ മൂലം റോഡിലെ ടാർ ഒഴുകിപ്പോയി കുഴിയുണ്ടായതും തെരുവ് വിളക്കില്ലാതെ കുഴി ശ്രദ്ധയിൽ പെടാതിരുന്നതും ചൂണ്ടിക്കാട്ടി നഷ്ട പരിഹാരം തേടി ഹരജിക്കാരിയായ ശാന്തമ്മ പത്തനംതിട്ട സബ്‌കോടതിയെ സമീപിച്ചു. അതേസമയം റോഡിൽ കുഴിയുണ്ടായിരുന്നില്ലെന്നും തെരുവ് വിളക്കില്ലാത്തത് തങ്ങളുടെ കുറ്റമല്ലെന്നായിരുന്നു കലക്ടറുടേയും പൊതുമരാമത്ത് വകുപ്പിേൻറയും വാദം.