Kerala

കോവിഡ് ബാധയില്‍ കേരളത്തിന് ആശ്വാസം; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 10 പേര്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനാഫലം

ലഭിക്കാനുള്ള 23 ഫലങ്ങളില്‍ 7 എണ്ണം ആവര്‍ത്തിച്ചുള്ള പരിശോധനക്ക് അയച്ചതാണെന്നും ഇതില്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കലക്ടര്‍ പറഞ്ഞു
പത്തനംതിട്ടയിൽ കോവിഡ് 19 സംശയിച്ച പത്ത് സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. 31 ആളുകൾ ഐസോലേഷനിലും 1237 ആളുകൾ വീടുകളിലും നിരീക്ഷണത്തിലാണ്. കോട്ടയത്ത് 956 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 101 പേർ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടവരാണ്.

പത്തനംതിട്ടയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വന്ന കോവിഡ് 19 സംശയിച്ച 12 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതിന് പിറകെയാണ് ഇന്ന് രോഗം സംശയിച്ച പത്ത് സാമ്പിളുകളുടെ പരിശോധനാഫലംകൂടി നെഗറ്റീവ് ആയത്. രണ്ട് വയസ് പ്രായമായ രണ്ട് കുട്ടികളുടെ സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയാണ് ഇന്ന് 10 പരിശോധനാഫലങ്ങൾ വന്നത്. ഇത് വരെ പരിശോധനക്കയച്ചതിൽ 23 സാമ്പിളുകളുടെ പരിശോധന ഫലം കൂടിയാണ് ഇനി വരാനുള്ളത്.