ട്രഷറി നിയന്ത്രണത്തിൽ ഇളവ് നല്‍കി ധനവകുപ്പ്.5 ലക്ഷം വരെയുള്ള ബില്ലുകൾ മാറാൻ ട്രഷറികൾക്ക് ധനമന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി 700 കോടി അനുവദിച്ചു. 500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകളുടെ ബില്ലുകൾ മാറാൻ 200 കോടി രൂപയും നൽകും. നവംബർ, ഡിസംബർ മാസങ്ങളിൽ സമർപ്പിച്ച ബില്ലുകൾ മാറുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.
