പൊതുവിതരണ സമ്ബ്രദായം വഴി ലഭിക്കുന്ന റേഷന്‍ ഗുണഭോക്താക്കളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.ദേശീയ ഭക്ഷ്യ ഭദ്രാതാ നിയമം മികച്ച രീതിയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ പൊതുവിതരണ സമ്ബ്രദായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
സപ്ലൈകോയുടെ ഔട്ട്ലൈറ്റുകള്‍ വഴി മിതമായ നിരക്കില്‍ അവശ്യസാധനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ മാര്‍ക്കറ്റില്‍ വിലനിയന്ത്രണത്തില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ വകുപ്പിന് കഴിഞ്ഞു. ചെറുകിട വ്യാപാര രംഗത്തേക്ക് കടന്നു വരുന്ന ആഗോള കുത്തക കമ്ബനികളുടെ കരാള ഹസ്തങ്ങളില്‍ നിന്നും ഗുണഭോക്താവിനെയും ചെറുകിട വ്യാപാരമേഖലയെയും സംരക്ഷിക്കുന്നതിനും മാര്‍ക്കറ്റ് വിലനിയന്ത്രണത്തിനും ക്രിയാത്മകമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്. ഗുണഭോക്താവിന്റെ അഭിരുചിയും കാഴ്ചപ്പാടും മാറുന്നതിന് അനുസരിച്ച്,സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വിപുലീകരിക്കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാറിന്റെ നേട്ടമാണ്. ഔട്ട്ലെറ്റ് വഴി മിതമായ നിരക്കില്‍ ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്ന തരത്തില്‍ മുന്നേറാനും സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. പ്രളയത്തില്‍പ്പെട്ട് ഗൃഹോപകരണങ്ങള്‍ നഷ്ടമായവരെ ഇത് വലിയൊരളവില്‍ സഹായിച്ചു.ഇത് വിജയിച്ചുവെന്നതിനുള്ള തെളിവാണ് സപ്ലൈകോയുടെ സേവനം മറ്റ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കണമെന്ന സമൂഹത്തിന്റെ വിവിധ കോണുകളില്‍ ഉള്ളവരുടെ ആവശ്യം.ജില്ലയില്‍ സ്ഥലം ലഭ്യമാക്കിയാല്‍ കൂടുതല്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളും,ഹൈപ്പര്‍ മാര്‍ക്കറ്റകളും തുടങ്ങാന്‍ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ 49-ാമത് സപ്ലൈകോ ഔട്ട്ലെറ്റ് തുറന്നു
ജില്ലയിലെ 49-ാമത് സപ്ലൈകോ ഔട്ട്ലെറ്റ് പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ അമ്ബലത്തറയില്‍ തുറന്നു. 49 ാമത് സപ്ലൈകോ ഔട്ട്ലെറ്റായ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. ആവശ്യ ഭക്ഷ്യ സാധനങ്ങളായ അരി,പഞ്ചസാര,എണ്ണ ഉള്‍പ്പെടെയുള്ള 14 സാധനങ്ങള്‍ സബ്സിഡി നിരക്കിലുംബ്രാന്റഡ് സാധനങ്ങള്‍ അഞ്ച് മുതല്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ടോടെയും ഇവിടെ ലഭ്യമാണ്. 250 ഓളം ഭക്ഷ്യ പലവ്യജ്ഞന സാധനങ്ങള്‍ മിതമായ നിരക്കിലും ലഭിക്കും. ഉദ്ഘാടന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദാ എസ് നായര്‍ ആദ്യ വില്‍പ്പന നടത്തി. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വെസ് പ്രസിഡണ്ട് പി കൃഷ്ണന്‍, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വെസ് പ്രസിഡണ്ട് പി എല്‍ ഉഷ, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം ഇന്ദിര, പഞ്ചായത്ത് അംഗങ്ങളായ സി കൃഷ്ണകുമാര്‍, സി ജയ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് സപ്ലൈകോ റീജിയണല്‍ മാനേജര്‍ എന്‍ രഘുനാഥ്, സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ വി കെ ശശിധരന്‍ നന്ദിയും പറഞ്ഞു.