India Kerala

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തെ ഒഴിവാക്കി

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ബംഗാളിനും മഹാരാഷ്ട്രയ്ക്കും പുറമെ കേരളത്തെയും ഒഴിവാക്കി. മൂന്നാം റൌണ്ടിലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തഴഞ്ഞത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളത്തെ ഒഴിവാക്കുന്നത് .

ഇന്നലെ ബംഗാളിന്റെ നിശ്ചല ദൃശ്യാവതരണത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത്. ജനുവരി 26ന് ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ നിശ്ചല ദൃശ്യം അവതരിപ്പിക്കുന്നതിനുള്ള ബംഗാളിന്റെ നിര്‍ദേശമാണ് പ്രതിരോധ മന്ത്രാലയം നിഷേധിച്ചത്. രണ്ട് തലങ്ങളായി നടന്നയോഗത്തിന് ശേഷമാണ് നിര്‍ദേശം നിരാകരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. 56 അപേഷകളില്‍ നിന്ന് പരേഡില്‍ 22 ടാബ്ലോകളാണ് പ്രതിരോധമന്ത്രാലയം ചുരുക്കപ്പട്ടികയില്‍ ഉള്‍പെടുത്തിയത്.