കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ ഏഴ് ബൂത്തുകളിലേക്ക് നടന്ന റീപോളിങ്ങില്‍ ആദ്യ പോളിങ്ങിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ നേരിയ കുറവ്. അവസാന കണക്കുകള്‍ അനുസരിച്ച് 83.06 ശതമാനം പേര്‍ റീ പോളിങ്ങില്‍ വോട്ട് രേഖപ്പെടുത്തി. റീ പോളിങ്ങ് പൊതുവെ സമാധാനപരമായിരുന്നു.
കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ മൂന്നും കാസര്കോിഡ് ലോക്സഭാ മണ്ഡലത്തിലെ നാലും ബൂത്തുകളിലേക്കാണ് റീ പോളിങ്ങ് നടന്നത്.കണ്ണൂരില്‍ പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിലെ 166 ആം നമ്പര്‍ ബൂത്തില്‍ മാത്രമാണ് പോളിങ് ശതമാനം ആദ്യപോളിങ്ങിനടുത്തെത്തിയത്. സര്‍വീസ് വോട്ടുകളടക്കം ഇവിടെ ആദ്യ വട്ടം 1036 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.റീ പോളിങ്ങില്‍ രണ്ട് സര്വ്വീ്സ് വോട്ടുകളടക്കം 1032 പേര്‍ വോട്ട് ചെയ്തു.പോളിങ് ശതമാനം 82.86.കഴിഞ്ഞ തവണ ഇത് 82.95 ആയിരുന്നു. ധര്‍മ്മടം കുന്നിരിക്ക യു.പി സ്കൂളിലെ 52 ആം നമ്പര്‍ ബൂത്തില്‍ 88.86 ശതമാനം പേര്‍ വോട്ട് ചെയ്തു. ആദ്യവട്ടം 91.32 ആയിരുന്നു പോളിങ്ങ് ശതമാനം.ഇവിടെ 53 ആം നമ്പര്‍ ബൂത്തില്‍ 85.08 ശതമാനം പേര്‍ വോട്ട് ചെയ്തു. ആദ്യപോളിങ്ങില്‍ ഇത് 89.05 ആയിരുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലും റീ പോളിങ്ങില്‍ ആദ്യവട്ടത്തേക്കാള്‍ പോളിങ് ശതമാനത്തില്‍ കുറവുണ്ടായി. പിലാത്തറ യു.പി സ്കൂളിലെ 19ആം നമ്പര്‍ ബൂത്തില്‍ ഇത്തവണ 83.04 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ആദ്യവട്ടം ഇത് 88.82 ആയിരുന്നു. പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂളിലെ 69 ആം നമ്പര്‍ ബൂത്തില്‍ റീ പോളിങ്ങില്‍ 88.86 ശതമാനം പേരാണ് വോട്ട് ചെയ്തത്.കഴിഞ്ഞ തവണ ഇവിടെ 91.32 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു.70 ആം നമ്പര്‍ ബൂത്തില്‍ 85.08 ആണ് വോട്ടിങ്ങ് ശതമാനം.ആദ്യ വട്ടം 89.05 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു ചീമേനി കൂളിയോട്ട് 48 ആം നമ്പര്‍ ബൂത്തില്‍ 84.13 ശതമാനം പേര്‍ റീ പോളിങില്‍ വോട്ട് ചെയ്തു.ആദ്യ പോളിങ്ങില്‍ ഇവിടെ 88.9 ശതമാനമായിരുന്നു പോളിങ്.