India Kerala

പാട്ടും പാടി രമ്യ ജയത്തിലേക്ക്; ഭൂരിപക്ഷം ലക്ഷം കടന്നു

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളുടെ നടുവിലായിരുന്നു ആലത്തൂര്‍ മണ്ഡലം. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമ്യ ഹരിദാസ് ഏറെ അധിക്ഷേപത്തിനിരയാവുകയും ചെയ്തിരുന്നു. പാട്ട് പാടിയാണ് രമ്യ വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് അധ്യാപികയും ഇടത്പക്ഷ അനുഭാവിയുമായ ദീപ നിശാന്ത് പറഞ്ഞത്.

ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനും രമ്യക്കെതിരെ രൂക്ഷമായ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ വലിയൊരു ജനവികാരവും ഉയര്‍ന്ന് വന്നിരുന്നു. ഇതിനെല്ലാമെതിരെയുള്ള മധുരപ്രതികാരമെന്നോമാണ് ഇപ്പോള്‍ രമ്യയുടെ ലീഡ് കുതിക്കുന്നത്. 118885 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യയുടെ തേരോട്ടം.