സംസ്ഥാനത്താകെ രണ്ട് ലക്ഷത്തി അറുപത്തൊന്നായിരത്തി ഇരുനൂറ്റി നാല്‍പ്പത്തൊന്‍പത് പേരാണ്(261249) ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്‍. ഇന്നലെ രാത്രി 9 മണി വരെയുള്ള കണക്കാണിത്. ആകെ 1639 ക്യാമ്പുകളിലായി 75636 കുടുംബങ്ങള്‍. 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും കേടുപറ്റിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതുവരെ 58 പേരെയാണ് കാണാതായിട്ടുള്ളത്. ഇതില്‍ അന്‍പതും മലപ്പുറം ജില്ലയിലാണ്.
