Kerala

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട്‌

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂന മർദമായെന്ന് കാലാവസ്ഥാ വകുപ്പ്. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട്‌ പ്രഖ്യാപിച്ചു.

കേരളത്തിൽ തീരദേശ മേഖലകളിൽ കനത്ത മഴയും കടലാക്രമണവും തുടരുകയാണ്. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിൽ 261 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നെയ്യാർ ഡാം ഷട്ടറുകൾ 10 സെന്റീമീറ്റർ ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. കടലാക്രമണത്തിൽ 13 വീടുകൾ തകർന്നു. അപ്പർകുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊല്ലത്ത് പരവൂർ, അഴീക്കൽ തീരത്ത് ജാഗ്രത തുടരുകയാണ്. 356 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ടൗട്ടെ ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കില്ലെങ്കിലും വടക്കൻ കേരളത്തിൽ ശക്തമായ സ്വാധീനമുണ്ടാകും. സംസ്ഥാനത്ത് ആകെ അഞ്ച് ജില്ലകളിലാണ് റെഡ് അലേർട്ട്‌.