Kerala

കനത്ത മഴ തുടരുന്നു; കോഴിക്കോടും വയനാടും റെഡ് അലർട്ട്, അതിതീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് തീവ്ര മഴക്ക് കാരണം. കോഴിക്കോടും വയനാടും ഇന്ന് അതിതീവ്ര മഴയുണ്ടാകും


സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് കോഴിക്കോടും വയനാടും റെഡ് അലർട്ടാണ്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് തീവ്ര മഴക്ക് കാരണം. കോഴിക്കോടും വയനാടും ഇന്ന് അതിതീവ്ര മഴയുണ്ടാകും. എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ മാസം 8,9 തീയതികളിലും അതിതീവ്രമഴക്ക് സാധ്യതയുണ്ട്. വയനാട് മാനന്തവാടിയിൽ ഇന്നലെ 15 സെന്‍റി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. രാത്രിയിൽ മഴ ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മലയോര മേഖലയിലൂടെയുള്ള രാത്രി പാടില്ല. 50 മുതൽ മ60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. 3.5 മീറ്റർ മുതൽ 5.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ട്. തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം