മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സസ്പെന്റ് ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.
അപകട സമയത്ത് താന്‍ അല്ല, ഒപ്പമുണ്ടായിരുന്ന വഫയാണ് വാഹനം ഓടിച്ചതെന്നാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം. അപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ല. അപകടം നടന്നപ്പോള്‍ ഉടനെ മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിക്കാനാണ് ശ്രമിച്ചതെന്നും ശ്രീറാം വിശദീകരണത്തില്‍ അവകാശപ്പെടുകയുണ്ടായി.
കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല.