Kerala

വിൻഷ്യസിന് നേരെയുള്ള വംശീയാധിക്ഷേപം; അറ്റോർണി ജനറലിന് പരാതി നൽകി റയൽ മാഡ്രിഡ്

ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ വംശീയാധിക്ഷേപത്തിന് ഇരയായ സംഭവത്തിൽ സ്പാനിഷ് അറ്റോർണി ജനറലിന് പരാതി നൽകി റയൽ മാഡ്രിഡ്. ലാ ലിഗയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വലൻസിയക്കെതിരായ മത്സരത്തിലാണ് താരം വംശീയാധിക്ഷേപത്തിന് ഇരയായത്. ഫുട്ബോളിൽ മാത്രമല്ല, കായിക രംഗത്തിലൂടനീളവും ദൈനം ദിന ജീവിതത്തിലും മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണിണിത്. ലോകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കാലെടുത്ത് വെച്ചിട്ടും മനുഷ്യരുടെ ഈ അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല. 

ലോക ഫുട്ബോളിലെ വംശീയാധിക്ഷേപം തടയുന്നതിന് കാലാകാലങ്ങളിലായി ധാരാളം നിയമങ്ങളും ക്യാമ്പയിനുകളും കൊണ്ട് വരുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ കുറയുന്നില്ല. അതിലെ, ഏറ്റവും അവസാനമായി ചൂണ്ടി കാണിക്കാൻവുന്ന ഉദാഹരണമാണ് വിനിഷ്യസിന്റെത്. മെസ്റ്റാല്ല സ്റ്റേഡിയത്തിൽ വലൻസിയയുമായുള്ള മത്സരത്തിനിടെ ഗാലറിയുടെ ഒരുഭാഗത്ത് നിന്നും താരത്തിനെതിരെ അധിക്ഷേപം ഉണ്ടായി. താരത്തെ തുടർച്ചയായി കുരങ്ങൻ എന്ന് വിളിച്ചായിരുന്ന് വാലെൻഷ്യയുടെ ഒരു വിഭാഗം ആരാധകർ ദേഷ്യം തീർത്തത്. തുടർന്ന്, പത്ത് മിനിറ്റോളം മത്സരം നിർത്തിവെക്കേണ്ടി വന്നു. മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയുടേതുമായിരുന്ന ലാ ലിഗ ഇന്ന് വംശ വെറിയന്മാരുടെതാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ താരം വ്യക്തമാക്കുകയുണ്ടായി. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ലാ ലിഗ അധികൃതർ അറിയിച്ചു.

ഈ സീസണിൽ ഒന്നിലധികം തവണ വംശശിയ അധിക്ഷേപത്തിന് ഇരയായ താരമാണ് വിനീഷ്യസ് ജൂനിയർ. അതിനാൽ തന്നെ, വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കാനായി റയൽ മാഡ്രിഡ് ഒരുങ്ങുന്നത്. വിനീഷ്യസ് ജൂനിയറിനെതിരെ നടന്ന സംഭവങ്ങളെ ശക്തമായി അപലപിക്കുന്നതായ് ക്ലബ് വ്യക്തമാക്കി. താരങ്ങൾക്ക് എതിരേയുണ്ടാകുന്ന ഇത്തരം ആക്രമങ്ങൾക്ക് എതിരെ സ്പെയിനിലെ മൂവേമെന്റ് എഗൈൻസ്റ് ഇന്റോലേൺസ് (MCI) യും സ്പാനിഷ് ഫുട്ബോൾ താരങ്ങളുടെ സംഘടനയും സംയുക്തമായി പരാതി നൽകിയിട്ടുണ്ട്. ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസും സംഭവത്തെ അപലപിച്ചു.