ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാക്കാൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കും. ബുധനാഴ്ചവരെ 50 ലക്ഷത്തോളം കിറ്റ് വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ വാങ്ങാനുണ്ട്. കിറ്റ് ലഭ്യത ഉറപ്പാക്കാൻ ഈ ദിവസങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ഭക്ഷ്യമമന്ത്രിയുടെ ഓഫിസിൽ പ്രത്യേക സെൽ രൂപവത്കരിച്ചു.
Related News
പൊന്നാനി ഒഴികെയുള്ള മണ്ഡലങ്ങളില്‍ സി.പി.എം സ്ഥാനാര്‍ഥികളായി
പൊന്നാനി ഒഴികെയുള്ള ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള സി.പി.എം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വീണ്ടും ചേരും. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പ് തള്ളി സിറ്റിംഗ് എംയപി ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കാനും സെക്രട്ടേറിയറ്റില്‍ ധാരണയായി. കാസര്‍ഗോഡ് കെ.പി സതീഷ് ചന്ദ്രനും കോട്ടയം വി.എന്‍ വാസവനും മത്സരത്തിനിറങ്ങും. രണ്ട് സ്ത്രീകളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സി.പി.എം മത്സരിക്കുന്ന 16 സീറ്റുകളില്‍ 15 ഇടത്തേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. പൊന്നാനി മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ […]
പിടി 7ന് കാഴ്ച നഷ്ടമായി?; എയർ ഗൺ പെല്ലറ്റ് തറച്ചതാവാമെന്ന് ഹൈക്കോടതി
പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിന്റെ കാഴ്ച നഷ്മായതായി സൂചന. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്മാകാൻ കാരണമെന്ന് സംശയം.കാഴ്ച വീണ്ടെടുക്കാൻ വിദഗ്ധ ചികിത്സ ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസംഘം ശുപാർശ ചെയ്യുമെന്നാണു പ്രതീക്ഷ ആനയെ പിടികൂടുമ്പോൾതന്നെ വലതുകണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. കൂട്ടിലടച്ചതിന്റെ പിറ്റേന്ന് മുതൽ തുള്ളിമരുന്നു നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെള്ളവും നൽകുന്നത്. 20 വയസ്സു മാത്രമുള്ള ആനയുടെ […]
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്.തെക്കൻ മധ്യ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. കൊല്ലം മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ബാക്കി ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. തമിഴ്നാടിന് മുകളിലുള്ള അന്തരീക്ഷച്ചുഴിയും ബംഗാൾ ഉൾകടൽവരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുമാണ് മഴയ്ക്ക് കാരണം.