പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തൃശൂര്‍ കൊരട്ടിയില്‍ ഡി വൈ എഫ് ഐ പ്രാദേശിക നേതാവുള്‍പ്പെടെ രണ്ട് പേര് അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ മറ്റത്തൂര്‍ ബ്ളോക്ക് കമ്മിറ്റി അംഗം ശ്രീകാന്ത്, കുളത്തൂര്‍ സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് സന്ദീപ് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശ്രാകാന്തിന് പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയുമായിരുന്നുവെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു.
Related News
ബസ് ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; പത്തിലേറെ പേർക്ക് പരുക്ക്, ബൈക്ക് യാത്രികൻ മരിച്ചു
മാവൂർ കൽപ്പള്ളിയിൽ ബസ് ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ടത് കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുന്ന ബസാണ്. യാത്രക്കാരെ പുറത്തെടുത്തു. ക്രൈൻ ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്. ബസ് മറിഞ്ഞത് റോഡ് അരികിലെ പാടത്തേക്കാണ്. ബൈക്ക് യാത്രികൻ മാവൂർ സ്വദേശി അർജുൻ സുധീർ (40) മരിച്ചു. ബസിലുണ്ടായിരുന്ന പത്തിലേറെ പേർക്ക് പരുക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരട് ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സമയപരിധി അവസാനിച്ചു; ഇനി ഒഴിയാനുള്ളത് 83 കുടുംബങ്ങള്‍
മരടിലെ ഫ്ലാറ്റുകള്‍ ഒഴിയുന്നതിനുള്ള സമയപരിധി അവസാനിച്ചു. 243 ഫ്ലാറ്റുകള്‍ ഇതിനോടകം ഒഴിഞ്ഞു. 83 കുടുംബങ്ങളാണ് ഇനി ഒഴിയാനുള്ളത്. വീട്ടുപകരണങ്ങള്‍ മാറ്റുന്നത് ഇന്നും തുടരും. ഇന്നലെ അര്‍ധരാത്രി 12 വരെയായിരുന്ന സമയം അനുവദിച്ചിരുന്നത്. ഒഴിയാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചേക്കും. നടപടികള്‍ വേഗത്തില്‍ തീര്‍ക്കാനാണ് നഗരസഭാ അധികൃതരുടെ തീരുമാനം. സമയം നീട്ടിയിലെങ്കില്‍ സമരമാരംഭിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.എന്നാല്‍ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ 15 ദിവസം കൂടി അനുവദിക്കണമെന്നാണ് ഫ്ലാറ്റുടമകളുടെ ആവശ്യം. പുനരധിവാസത്തിന് മതിയായ സൌകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ഇവര്‍ പറയുന്നു. കോടതിവിധി വേഗത്തില്‍ […]
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സർവീസ് നടക്കുക. നാളെ 206 ദീർഘദൂര സർവീസുകളാകും ഉണ്ടാകുകയെന്നും മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്ത് ദീർഘദൂര സർവീസുകൾ നിർത്തിവച്ചത്. യാത്രക്കാർ പൊതുഗതാഗതത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കിൽ കൂടിയും കെഎസ്ആർടിസി സർവീസ് നടത്താൻ തീരുമാനിച്ചത്. കൊവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ഉണ്ടാകില്ല. […]