അമ്മയിലെ നിയമവ്യവസ്ഥയ്ക്കെതിരെ വിമര്ശനവുമായി രഞ്ജിനി ഹരിദാസ്. അമ്മയില് അംഗമല്ലെങ്കിലും എല്ലാ കാര്യങ്ങളും അറിയുന്നുണ്ടെന്ന് രഞ്ജിന് ഹരിദാസ് പറഞ്ഞു. കുറ്റാരോപിതരെ മാറ്റിനിര്ത്തണമെന്നും നിയമങ്ങള് പരിഷ്കരിക്കണമെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. അമ്മയിലെ അംഗങ്ങള് സ്ത്രീ സംഘടനയില് പോയി പരാതി പറയാന് പറയുന്നവരെ മാറ്റി നിര്ത്തണമെന്ന് രഞ്ജിനി പറഞ്ഞു. മണിയന് പിള്ള രാജുവിനെതിരെയും രഞ്ജിനി വിമര്ശനമുന്നയിച്ചു.
Related News
നിയമപരമായി നേരിടും; ഏകീകൃത സിവില് കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് ലീഗ്
ഏകീകൃത സിവില് കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്. നിയമപരമായി നേരിടേണ്ട വിഷയമായതിനാല് ബോധവത്ക്കരണം വേണമെന്നും ജാതിമതഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് പറഞ്ഞു. കോ ഓര്ഡിനേഷന് കമ്മിറ്റിക്ക് ശേഷമാണ് ലീഗ് നേതാക്കളുടെ പ്രതികരണം. ഏകീകൃത സിവില് കോഡ് രാജ്യത്തിന്റെ തന്നെ പ്രശ്നമാണ്. വിവിധ വിഭാഗങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ്. പ്രതിഷേധങ്ങളില് രാഷ്ട്രീയ പാര്ട്ടികളെ പങ്കെടുപ്പിക്കും. വിഷയം മുതലെടുക്കാന് ആരെങ്കിലും ശ്രമിച്ചാല് കെണിയില് വീഴരുതെന്നാണ് പി […]
സിസ് ബാങ്ക് തട്ടിപ്പ്; എംഎൽഎ ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നിസയും പ്രതിപ്പട്ടികയിൽ
കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള കോടികളുടെ തട്ടിപ്പിൽ എംഎൽഎ ടി സിദ്ദിഖിന്റെ ഭാര്യയും പ്രതി. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഷറഫുന്നിസക്കെതിരെ കേസെടുത്തത്. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാണ് ഷറഫുന്നിസ എന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് കേസ്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ 5 കേസുകളാണ് നടക്കാവ് പൊലിസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നൂറോളം പരാതികൾ നടക്കാവ് പൊലീസിൽ മാത്രം ലഭിച്ചിട്ടുണ്ട്. സി ഇ ഒ വസിം തൊണ്ടിക്കോടൻ, മനേജർ ഷംന […]
നഗരം കീഴടക്കാൻ തൃശൂരിൽ ഇന്ന് പുലികളിറങ്ങും
നഗരം കീഴടക്കാൻ തൃശൂരിൽ ഇന്ന് പുലികൾ ഇറങ്ങും. ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ടാണ് തൃശൂരിൽ പുലിക്കളി നടക്കുന്നത്. കടുത്ത വർണങ്ങളണിഞ്ഞ പുലിവീരൻമാരും പെൺപുലികളും കരിമ്പുലികളും കുട്ടിപ്പുലികളും നാടിളക്കി പുലിക്കളിയാടും. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നീ അഞ്ചു ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. മികച്ച കവറേജുമായി പുലികളി ആവേശം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ട്വന്റിഫോറും ഒരുങ്ങി.