ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ലീഡ് ചെയ്യുന്നു. 862 വോട്ടുകള്‍ക്കാണ് രമ്യ മുന്നില്‍. ആദ്യ ഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ മുതല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജുവായിരുന്നു മുന്നില്‍.
Related News
മംഗളുരുവില്‍ പൊലീസ് വെടിവെപ്പ്: രണ്ട് പേര് കൊല്ലപ്പെട്ടു
മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ജലീല്‍, നൌഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം. വെടിവെപ്പില്‍ പരിക്കേറ്റവരില്‍ മുന്‍ മേയര്‍ അഷ്റഫുമുണ്ട്. അഷ്റഫിന്റെയും നസീം എന്നയാളുടെയും നില അതീവ ഗുരുതരമാണ്. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഇന്ന് വൈകുന്നേരം വെടിവെപ്പുണ്ടായത്. പരിക്കേറ്റ സമരക്കാരെ പ്രവേശിപ്പിച്ച ആശുപത്രിയിലും പൊലീസ് അക്രമം നടത്തി. ഹൈലാന്‍ഡ് ആശുപത്രിയിലാണ് പൊലീസ് അതിക്രമം നടത്തിയത്. മംഗളുരു പൊലീസ് കമ്മീഷണറേറ്റിന് കീഴിലെ അഞ്ച് […]
ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച യോഗം ഇന്ന്
ദേശീയ പൗരത്വ രജിസ്റ്റര്‍, സെന്‍സസ് എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെന്‍സസ് കമ്മീഷ്ണര്‍ വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെയും സെന്‍സസ് ഡയറക്ടര്‍മാരുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. യോഗത്തില്‍ നിന്നും പശ്ചിമ ബംഗാള്‍ വിട്ടുനില്‍ക്കും. എന്‍.പി.ആറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവച്ചത് യോഗത്തില്‍ കേരളം അറിയിക്കും. സെന്‍സസ്, എന്‍.പി.ആര് നടപടി ക്രമങ്ങള്‍ വിശദീകരിക്കാനാണ് സെന്‍സസ് കമ്മീഷ്ണര്‍ വിവേക് ജോഷി ചീഫ് സെക്രട്ടറിമാരുടെയും സെന്‍സസ് ഡയറക്ടര്‍മാരുടെയും യോഗം വിളിച്ചിരിക്കുന്നത്. എന്‍.പി.ആറിനായി എല്ലാ സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ സജ്ജരാക്കുക, നിര്‍ദേശങ്ങളും […]
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; മനംനൊന്ത് അമ്മയും മകനും ജീവനൊടുക്കി
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. ഇന്നലെയാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണമടഞ്ഞത്.