രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് കണ്ണൂരിലെത്തും. നാളെ ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന പ്രസിഡന്റ്സ് കളർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനാണ് രാഷ്ട്രപതിയുടെ സന്ദർശനം. വൈകിട്ട് 4.30ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇവിടെ നിന്നും ഹെലികോപ്ടറിൽ ഏഴിമലയിലേക്ക് പോകും. നാളെ രാവിലെ 8ന് ഏഴിമല പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡണ്ട്സ് കളർ അവാർഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമർപ്പിക്കും.
