കോൺഗ്രസിൽ കലഹം നടേത്തണ്ട സമയമല്ലെന്ന് രമേശ് ചെന്നിത്തല. എല്ലാവരും യോജിച്ച് മുന്നോട്ട് പോണം അതാണ് ജനങ്ങളും പ്രവർത്തകരും ആഗ്രഹിക്കുന്നത്. പ്രശ്‌നങ്ങൾ പറഞ്ഞു തീർത്ത് മുന്നോട്ട് പോകാനാണ് ശ്രമമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.https://96dbd23666c737c294392c5776b1db87.safeframe.googlesyndication.com/safeframe/1-0-38/html/container.html
എന്നാൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ സ്ഥാനം വേണ്ടെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാനവും വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും. എ.ഐ.സി.സി പുന:സംഘടനയിൽ രമേശ് ചെന്നിത്തലയെ തഴഞ്ഞെന്ന് വാർത്തകളുണ്ടായിരുന്നു. നിയമസഭാ കയ്യാങ്കളി കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.