ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയിലാണ് രമേശ് ചെന്നിത്തല നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
ഒന്നിലധികം വോട്ടുള്ളവർ വോട്ട് ചെയ്യുന്നത് എവിടെന്ന് വ്യക്തമാക്കണമെന്നാണ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ആദ്യ നിർദേശം. ഇരട്ടവോട്ടുള്ളവർ അവരുടെ ഫോട്ടോ സെർവറിൽ അപ്‌ലോഡ് ചെയ്യണമെന്നതാണ് മറ്റൊരു നിർദേശം. സോഫ്റ്റ്‌വെയർ സഹായത്തോടെ ഫോട്ടോകൾ പരിശോധിക്കണം, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നൽകണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ. രമേശ് ചെന്നിത്തലയുടെ നിർദേശങ്ങൾ ഹൈക്കോടതി പരിഗണിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു റിപ്പോർട്ട് കൂടി ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയിട്ടുണ്ട്. അൽപസമയത്തിനുള്ളിൽ ഹർജികൾ വീമ്ടും പരിഗണിക്കും.