Kerala

കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ രാഹുൽഗാന്ധി അഭിപ്രായം പറയേണ്ടെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ രാഹുൽഗാന്ധി അഭിപ്രായം പറയേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദേശിക വിഷയങ്ങളിൽ അഭിപ്രായം പറയാൻ തങ്ങളെപ്പോലുളള നേതാക്കളുണ്ട്. കൊവിഡ് പ്രതിരോധത്തിൽ രാഹുൽഗാന്ധി കേരളത്തെ പ്രശംസിച്ച് സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം താളം തെറ്റിയെന്ന് പ്രതിപക്ഷം ആവർത്തിക്കുന്നതിനിടെ, കേരളത്തിലെത്തിയ രാഹുൽഗാന്ധി കേരളത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. മികച്ച പ്രവർത്തനമാണ് കേരളം കാഴ്ചവെക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനെതിരെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളുയർത്തി സംസ്ഥാന സർക്കാരിനെതിരെ പ്രത്യാക്രമണം നടത്തുന്ന പ്രതിപക്ഷത്തിന്, കേരളത്തെ പ്രകീർത്തിച്ചുളള രാഹുൽഗാന്ധിയുടെ വാക്കുകൾ തിരിച്ചടിയായിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.