India Kerala

പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേട്: ചെന്നിത്തല പൊതുതാൽപര്യ ഹരജി നൽകി

പൊലീസിലെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സ്വതന്ത്ര കമ്മീഷനെ വച്ച് അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്ന് ഹരജിയിൽ പറയുന്നു.

കൃത്യത്തിൽ ഏർപ്പെട്ടവർക്കെതിരെ ക്രിമിനൽ കേസ് ചുമത്തണമെന്നും ആവശ്യമുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് നോഡൽ ഓഫീസർമാർ പോസ്റ്റൽ ബാലറ്റുകള്‍ ശേഖരിച്ചത് എന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.