India Kerala

ലൈഫ് മിഷന്‍ പ്രഖ്യാപനം: കണക്കില്‍ തട്ടിപ്പെന്ന് യുഡിഎഫ്

സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം തട്ടിപ്പാണെന്ന് യുഡിഎഫ്. ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ മേനി നടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുഡിഎഫിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ലൈഫ് മിഷന്റെ കീഴില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്ന സര്‍ക്കാര്‍ അവകാശവാദം കളളമാണെന്ന് യുഡിഎഫ്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തുടങ്ങി നിസ്സാര പണികള്‍ മാത്രം ബാക്കിയായിരുന്ന 52000 വീടുകളും ചേര്‍ത്താണ് സര്‍ക്കാര്‍ കണക്കെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടും വീട് കിട്ടാത്തവരുടെ സംഗമം നടത്തിയാണ് കോര്‍പറേഷന് മുന്നില്‍ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. നവംബറില്‍ നിയമസഭയില്‍ നല്‍കിയ മറുപടി ചൂണ്ടിക്കാട്ടി എം. വിന്‍സെന്റ് എം.എല്‍.എ സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്യുന്നു.