India Kerala

ജലീല്‍ പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്നു, മുഖ്യമന്ത്രിക്ക് മന്ത്രിയെ പേടിയോ?: ചെന്നിത്തല

സ​ത്യം മാ​ത്ര​മേ ജ​യി​ക്കു എ​ന്ന് പ​റ​ഞ്ഞ് ക​ള്ളം മാ​ത്രം പ​റ​യു​ന്ന മ​ന്ത്രി​യാ​ണ് കെ.​ടി. ജ​ലീ​ലെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ആളുകളുടെ ഒരു സര്‍ക്കാരായി ഇടതു സര്‍ക്കാര്‍ മാറി, അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന ഒരു സര്‍ക്കാരിന് എങ്ങനെ അധികാരത്തില്‍ തുടരാന്‍ കഴിയുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

‘ഏറ്റവും അവസാനമായി സംസ്ഥാന മന്ത്രിസഭയിലെ അംഗത്തെ വരെ ഇ.ഡി.ചോദ്യം ചെയ്തു. കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ് ജലീല്‍. പച്ചക്കള്ളം ഉളുപ്പില്ലാതെ പറയുന്ന ഒരു മന്ത്രി, മന്ത്രിസഭക്ക് ഭൂഷണമാണോ എന്ന് ആലോചിക്കേണ്ടതാണ്. കള്ളം മാത്രം പറയുന്ന മന്ത്രിയെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ വഴിവിട്ട് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോ എന്ന് ജനങ്ങള്‍ ചോദിക്കുന്നുണ്ട്’ പ്രതിപക്ഷ നേതാവ് പറഞ്ഞു. ശി​വ​ശ​ങ്ക​റി​നെ പു​റ​ത്താ​ക്കി​യ മ​ന്ത്രി ജ​ലീ​ലി​നെ പു​റ​ത്താ​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട് ?. ചോ​ദ്യം ചെ​യ്യ​ന്‍ സ്വ​ന്തം കാ​റി​ല്‍ ആ​ണ് അ​ദ്ദേ​ഹം പോ​യ​ത് അ​ല്ലാ​തെ നാ​ല് പേ​ര് അ​റി​ഞ്ഞ​ല്ല പോ​യ​ത്. എ​ല്ലാ ഔ​ദ്യോ​ഗി​ക പ​രി​വേ​ഷ​ങ്ങ​ളും അ​ഴി​ച്ചു​വെ​ച്ച് ത​ല​യി​ല്‍ മു​ണ്ടി​ട്ട് പാ​ത്തും പ​തു​ങ്ങി​യു​മാ​ണ് ജ​ലീ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് പോ​യ​ത്. ഒ​ന്നും മ​റ​ച്ചു വ​യ്ക്കാ​ന്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ നാ​ല് പേ​ര് അ​റി​ഞ്ഞ് ചോ​ദ്യം ചെ​യ്യ​ലി​ന് പോ​ക​രു​താ​യി​രു​ന്നോ‍?. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ത​ല​യു​യ​ര്‍​ത്തി​പ്പി​ടി​ച്ച് ഇ​ക്കാ​ര്യം പ​റ​യി​ല്ലാ​യി​രു​ന്നോ ?. കൈ​ക​ള്‍ പ​രി​ശു​ദ്ധ​മാ​ണെ​ങ്കി​ല്‍ അ​ത് ഉ​യ​ര്‍​ത്തി​ക്കാ​ണി​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ട് ?. പ​ച്ച​ക്ക​ള്ളം പ​റ​യാ​ന്‍ ഒ​രു മ​ന്ത്രി​ക്ക് എ​ങ്ങ​നെ പ​റ്റി ?. അ​ദ്ദേ​ഹം ഒ​രു കാ​ര്യ​ത്തെ പ​റ്റി​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ അ​ദ്ദേ​ഹം ഒ​ളി​ഞ്ഞും പാ​ത്തു​മ​ല്ല പോ​യ​ത്. അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട രീ​തി​യി​ല്‍ ത​ല​യു​യ​ര്‍​ത്തി​പ്പി​ടി​ച്ചാ​ണ് അ​ദ്ദേ​ഹം പോ​യ​ത്. ഇ​വി​ടെ രാ​ജ്യ​ദ്രോ​ഹ​കു​റ്റ​ത്തി​ന് ഹാ​ജ​രാ​കു​ന്ന​തും അ​തും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ട്. ജ​ന​ങ്ങ​ള്‍ ഇ​ത് വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്ന് ഇ​ട​ത് മു​ന്ന​ണി മ​റ​ക്ക​രു​ത്.

ഒ​രു മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്ത​ത് വ​ല്യ കാ​ര്യ​മാ​ണോ​യെ​ന്ന് ഒ​രു മ​ന്ത്രി ചോ​ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് അ​ത് കു​ഴ​പ്പ​മി​ല്ല. എ​ന്നാ​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​ത് നാ​ണ​ക്കേ​ടാ​യി. ഇ​നി മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്താ​ലും ഒ​രു കു​ഴ​പ്പ​വു​മി​ല്ല​ന്നേ അ​വ​ര്‍ പ​റ​യു. ഈ ​മ​ന്ത്രി​സ​ഭ​യ്ക്ക് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ ധാ​ര്‍​മി​ക​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.