Kerala

മുഖ്യമന്ത്രി നാടുവിട്ടോ; ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എറണാകുളം ജില്ലാ ഇപ്പോൾ ഗ്യാസ് ചേംബറിനുള്ളിലാണ്. ജങ്ങളെ ബന്ദിയാക്കുകയാണ് സർക്കാർ. മുഖ്യമന്ത്രി ഇതിന്നും കാണുന്നില്ലേ എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മാലിന്യത്തിന്റെ മലകൾ ഉണ്ടാക്കി വെച്ചിട്ടല്ല മാലിന്യം സംസ്കരിക്കണ്ടത്. അത്രയധികം അഴിമതിയാണ്‌ ബ്രഹ്മപുരത്ത് മുഴുവൻ എന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്.

ബ്രഹ്മപുരത്ത് ഒരു അന്വേഷണവും ഉണ്ടാകുന്നില്ല. ഒരു എഫ് ഐ ആർ പോലും രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ ചെന്നിത്തല വിമർശനം നടത്തി. മുഖ്യമന്ത്രി നാടുവിട്ട് പോയോ എന്നാണ് ചെന്നിത്തല ചോദിച്ചത്.

എം. കെ. രാഘവനും കെ. മുരളീധരനും കെപിസിസിയുടെ ഭാഗത്ത് നിന്ന് ലഭിച്ച താക്കീതിനെ പറ്റിയുള്ള ചോദ്യത്തതിന് പാർട്ടിയിൽ അച്ചടക്കം എല്ലാവർക്കും ബാധകമണെന്ന് രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. ഒരു പ്രവർത്തകൻ എന്ന നിലയിൽ തനിക്കും അച്ചടക്കം ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയണം. അതിനായി പാർട്ടിയിൽ അഭിപ്രായങ്ങൾ പറയാൻ സാധിക്കുന്ന വേദികൾ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.